Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Oil Purchase

വീണ്ടും ട്രംപിന്‍റെ ഉഗ്രഭീ​ഷ​ണി; റ​ഷ്യൻ എ​ണ്ണ വാ​ങ്ങി​യാ​ൽ തീരുവ 500 ശതമാനം

വാ​ഷിം​ഗ്ട​ൺ: റ​ഷ്യ​യു​മാ​യി എ​ണ്ണ വ്യാ​പാ​ര​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന ഇ​ന്ത്യ​യു​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ൾ​ക്കു ക​ന​ത്ത തി​രി​ച്ച​ടി​യാ​യേ​ക്കാ​വു​ന്ന ഉ​പ​രോ​ധ ബി​ല്ലി​ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡന്‍റ് ഡോ​ണൾ​ഡ് ട്രം​പ് അം​ഗീ​കാ​രം നൽകി. റ​ഷ്യ​യി​ൽനി​ന്ന് എ​ണ്ണ​യും യു​റേ​നി​യ​വും വാ​ങ്ങു​ന്ന രാ​ജ്യ​ങ്ങ​ൾ​ക്കു മേ​ൽ 500 ശ​ത​മാ​നം വ​രെ ഇ​റ​ക്കു​മ​തി തീ​രു​വ ചു​മ​ത്താ​ൻ അ​ധി​കാ​രം ന​ൽ​കു​ന്ന​താ​ണ് ഈ ​ഉ​ഭ​യ​ക​ക്ഷി ബി​ൽ.
റ​ഷ്യ​ൻ പ്ര​സി​ഡന്‍റ് വ്ളാ​ദി​മി​ർ പു​ടിന്‍റെ യു​ദ്ധത്തിനുള്ള സാ​മ്പ​ത്തി​ക സ്രോ​ത​സ് ഇ​ല്ലാ​താ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഗ്ര​ഹാം-​ബ്ലൂ​മെ​ൻത​ൽ ഉ​പ​രോ​ധ ബി​ൽ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. റി​പ്പ​ബ്ലി​ക്ക​ൻ സെ​ന​റ്റ​ർ ലി​ൻ​ഡ്സെ ഗ്ര​ഹാ​മും ഡെ​മോ​ക്രാ​റ്റി​ക് സെ​ന​റ്റ​ർ റി​ച്ചാ​ർ​ഡ് ബ്ലൂ​മെ​ൻത​ലും സം​യു​ക്ത​മാ​യാ​ണ് ബി​ല്ലി​നു രൂ​പം ന​ൽ​കി​യ​ത്.

റ​ഷ്യ​യി​ൽനി​ന്നു വ​ൻ​തോ​തി​ൽ ക്രൂ​ഡ് ഓ​യി​ൽ വാ​ങ്ങു​ന്ന ഇ​ന്ത്യ, ചൈ​ന, ബ്ര​സീ​ൽ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളെ ഈ ​നി​യ​മം നേ​രി​ട്ടു ബാ​ധി​ക്കും. റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങു​ന്ന​ത് തു​ട​ർ​ന്നാ​ൽ ഈ ​രാ​ജ്യ​ങ്ങ​ളി​ൽനി​ന്നു​ള്ള ഉ​ത്പന്ന​ങ്ങ​ൾ​ക്ക് അ​മേ​രി​ക്ക​യി​ൽ 500 ശതമാനം വ​രെ നി​കു​തി ന​ൽ​കേ​ണ്ടി വ​രും. വൈ​റ്റ് ഹൗ​സി​ൽ ബു​ധ​നാ​ഴ്ച ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ ട്രം​പ് ബി​ല്ലിനു പൂ​ർണ പി​ന്തു​ണ അ​റി​യി​ച്ച​താ​യി ലി​ൻ​ഡ്സെ ഗ്ര​ഹാം വ്യ​ക്ത​മാ​ക്കി.
റ​ഷ്യ-​ഉ​ക്രെ​യ്ൻ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ട്രം​പ് ഭ​ര​ണ​കൂ​ടം സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് ഈ ​ക​ടു​ത്തനീ​ക്കം. റ​ഷ്യ​യു​ടെ എ​ണ്ണ, ഗ്യാ​സ്, യു​റേ​നി​യം ക​യ​റ്റു​മ​തി ത​ട​യു​ന്ന​തി​ലൂ​ടെ സാ​മ്പ​ത്തി​ക​മാ​യി ത​ള​ർ​ത്താ​നാ​ണ് യു​എ​സ് നീ​ക്കം. യു​ക്രെ​യ്ൻ സ​മാ​ധാ​ന​ത്തി​നാ​യി വി​ട്ടു​വീ​ഴ്ച​ക​ൾ​ക്കു തയാ​റാ​കു​മ്പോ​ഴും പു​ടി​ൻ നി​ര​പ​രാ​ധി​ക​ളെ കൊ​ന്നൊ​ടു​ക്കു​ക​യാ​ണെ​ന്നു സെ​ന​റ്റ​ർ ഗ്ര​ഹാം കു​റ്റ​പ്പെ​ടു​ത്തി.
റ​ഷ്യ​ൻ അ​ധി​നി​വേ​ശം നാ​ലാം വ​ർ​ഷ​ത്തി​ലേ​ക്കു ക​ട​ക്കു​മ്പോ​ൾ, ട്രം​പി​ന്‍റെ പ്ര​ത്യേ​ക ദൂ​തന്മാർ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ച​ർ​ച്ച​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്നു​ണ്ട്. ഈ ​ച​ർ​ച്ച​ക​ളി​ൽ റ​ഷ്യ​യെ സ​മ്മ​ർ​ദത്തി​ലാ​ക്കാ​നു​ള്ള ആ​യു​ധ​മാ​യും ​നിയ​മ​ത്തെ അ​മേ​രി​ക്ക കാ​ണു​ന്നു.

Latest News

Up